അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനും ഭീകരതയെ ചെറുക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, 2025 മെയ് 26 മുതൽ 27 വരെ പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിൽ ഉന്നതതല ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം നാളെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തും. കുവൈറ്റിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ, മുൻ മന്ത്രിമാർ, അംബാസഡർമാർ, ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളിലെയും നിലവിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ ഇന്ത്യയിലെ വിവിധ പാർട്ടികളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രമുഖർ രാജ്യത്തെ പ്രതിനിധീകരിച്ച് സംഘത്തിൽ ഉൾപ്പെടുന്നുണ്ട്. സുരക്ഷാ വിഷയങ്ങളിൽ അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെയും തീവ്രവാദത്തെ ചെറുക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഈ സംഘം അന്തരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സന്ദേശം എത്തിക്കും. മുതിർന്ന കുവൈറ്റ് സർക്കാർ ഉദ്യോഗസ്ഥരുമായും, മാധ്യമ പ്രതിനിധികൾ ഉൾപ്പടെ വിവിധ ആളുകളുമായും പ്രതിനിധി സംഘം കൂടിക്കാഴ്ചകൾ നടത്തും. കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യൻ ക്കാരുമായും പ്രതിനിധി സംഘം സംവദിക്കും. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പങ്കാളിത്ത ബന്ധം ശക്തിപ്പെടുത്തുന്നതിനും,ഈ നീക്കം സഹായകരമാകും .
ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉന്നതതല സംഘം നാളെ കുവൈത്ത് സന്ദർശിക്കും.
•
Leave a Reply