Posted By ashly Posted On

Traffic Violations in Kuwait: കുവൈത്തില്‍ 1,521 ട്രാഫിക് നിയമലംഘനങ്ങൾ; പിടിച്ചെടുത്തത്…

Traffic Violations in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് നടത്തിയ സുരക്ഷാ പരിശോധനയില്‍ കണ്ടെത്തിയത് 1,521 ട്രാഫിക് നിയമലംഘനങ്ങള്‍. ആഭ്യന്തര മന്ത്രാലയം, ട്രാഫിക്, ഓപ്പറേഷൻസ് മേഖലയുടെയും സ്വകാര്യ സുരക്ഷാ വിഭാഗത്തിൻ്റെയും സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. ജനുവരി 17 വെള്ളിയാഴ്ച ബ്‌നീദ് അൽ-ഗാർ മേഖലയിലാണ് പരിശോധന നടത്തിയത്. 53 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ രണ്ട് വ്യക്തികളെ പിടികൂടുകയും ചെയ്തു. റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിച്ചതിന് നാല് പേരെയും ശരിയായ തിരിച്ചറിയൽ രേഖയില്ലാത്ത മറ്റ് നാല് പേരെയും ഹാജരാകാത്ത കേസുകളുള്ള മൂന്ന് പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിലവിലുള്ള കേസുകളുമായി ബന്ധപ്പെട്ട രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. നിയമലംഘകരെയും നിയമവിരുദ്ധരെയും ജുഡീഷ്യൽ വിധികൾക്ക് വിധേയരായ വ്യക്തികളെയും ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടക്കുന്ന സുരക്ഷാ, ട്രാഫിക് കാംപെയ്‌നുകളോടുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. നിയമപാലകരുമായി സഹകരിക്കാനും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും 112 എന്ന എമർജൻസി ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് പൊതുജനങ്ങളോട് അറിയിക്കാന്‍ അധികൃതർ അഭ്യർഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *