
Malappuram Suicide: നിക്കാഹ് കഴിഞ്ഞ് 18കാരി തൂങ്ങിമരിച്ച സംഭവം; 19കാരനായ സുഹൃത്ത് ജീവനൊടുക്കി
Malappuram Suicide മലപ്പുറം: 18കാരി തൂങ്ങിമരിച്ച സംഭവത്തില്‍ 19കാരനായ സുഹൃത്ത് ജീവനൊടുക്കി. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. മലപ്പുറം ആമയൂരില്‍ ഈ മാസം മൂന്നിനാണ് (ഫെബ്രുവരി മൂന്ന്) യുവതി ആത്മഹത്യ ചെയ്തത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് ആരും അറിയാതെ പോയിരുന്നു. ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് ഷൈമ സിനിവര്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ ആണ് ഷൈമ തൂങ്ങിമരിച്ചത്. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്ന് പോലീസ് പറഞ്ഞു.
Comments (0)