
Medical Errors in Kuwait: കുവൈത്തിലെ 60% ചികിത്സാ പിഴവുകളും ഇക്കാരണങ്ങളാല്‍…
Medical Errors in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ 60 ശതമാനം ചികിത്സാ പിഴവുകളും സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളാലെന്ന് പഠനം., കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട് ഏകദേശം 3,000 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകളിലെ ലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതിൽ ഏകദേശം 600 കേസുകളും ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ടവയാണ്,.കൂടാതെ 60 ശതമാനം മെഡിക്കൽ പിശക് കേസുകളും സ്വകാര്യ ക്ലിനിക്കുകളിൽ നടത്തുന്ന സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളെ തുടര്‍ന്നാണ്. അഭിഭാഷകനായ ഹവ്‌റ അൽ-ഹബീബ് തയ്യാറാക്കിയ പഠനത്തിൽ, ചില മെഡിക്കൽ ചികിത്സാ പിഴവ് കേസുകൾ കോടതിയിൽ എത്തിയിട്ടില്ല. കാരണം, അവ പലപ്പോഴും ആശുപത്രിയില്‍വെച്ച് തന്നെ പരിഹരിക്കപ്പെടുന്നു.
Comments (0)