Posted By ashly Posted On

Family Receives Wrong Remains: കുവൈത്തില്‍ നിന്ന് മൃതദേഹം അയച്ചു, എന്നാല്‍ കിട്ടിയത്…

Family Receives Wrong Remains കുവൈത്ത് സിറ്റി: മകളുടെ മൃതദേഹത്തിനായി കാത്തിരുന്നു, എന്നാല്‍, കുവൈത്തില്‍ നിന്ന് എത്തിച്ചത് മറ്റൊരാളുടെ മൃതദേഹം. ഫിലിപ്പീനോ സ്വദേശിയായ ജെന്നി അല്‍വാരാഡോയുടെ മൃതദേഹത്തിന് പകരം വീട്ടിലെത്തിച്ചത് നേപ്പാളിയായ സഹപ്രവര്‍ത്തകന്‍റെ മൃതദേഹമാണ്. കുവൈത്തില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്നു ജെന്നി. ജനുവരി 2 ന് കുവൈത്തില്‍ വെച്ച് കല്‍ക്കരിയില്‍ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്ന് ജെന്നി ഉള്‍പ്പെടെ ശ്രീലങ്കൻ, നേപ്പാൾ സ്വദേശികളും ശ്വാസംമുട്ടി മരിച്ചു.കുവൈത്തിലെ ഫിലിപ്പീൻ എംബസി ഇവരുടെ മരണം സ്ഥിരീകരിച്ചിരുന്നു. ജെന്നിയുടെ അവശിഷ്ടങ്ങൾ ഫിലിപ്പീനിലേക്ക് തിരികെ കൊണ്ടുവരുന്നത് വേഗത്തിലാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഓവർസീസ് വർക്കേഴ്‌സ് വെൽഫെയർ അഡ്മിനിസ്‌ട്രേഷനും ദുരിതമനുഭവിക്കുന്ന കുടുംബത്തിന് സഹായവുമായി എത്തിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *