
Forging Kuwaiti Citizenship: വ്യാജ കുവൈത്ത് പൗരത്വം; കുവൈത്തില്‍ സിറിയൻ സഹോദരന്മാർക്ക് വന്‍ തുക പിഴ
Forging Kuwaiti Citizenship കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടിയ സംഭവത്തില്‍ സിറിയന്‍ സഹോദരന്മാര്‍ക്ക് വന്‍തുക പിഴ. 1970 കളില്‍ വ്യാജരേഖ ചമച്ച കേസിലാണ് രണ്ട് സിറിയന്‍ സഹോദരന്മാര്‍ക്ക് പിഴയിട്ടത്. മരിച്ച രണ്ട് കുവൈത്ത് പൗരന്മാര്‍ക്ക് പകരമായാണ് സിറിയന്‍ പൗരന്മാര്‍ പൗരത്വം നേടിയത്. തങ്ങളുടെ വ്യാജ കുവൈത്ത് പൗരത്വം ഉപയോഗിച്ച്, സഹോദരങ്ങൾ സൗജന്യ വിദ്യാഭ്യാസം, ജോലി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നേടിയെടുത്തു.തുടർന്ന്, കുവൈത്തിൽ അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും തൊഴില്‍ നേടുകയും ചെയ്തു. ദേശീയ അന്വേഷണ വിഭാഗമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സഹോദരന്മാരിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റൊരാൾ രാജ്യം വിടുകയും ചെയ്തു. രണ്ട് കുടുംബങ്ങളെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. ഇവരുടെ കുവൈത്ത് പൗരത്വം റദ്ദാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
Comments (0)