
കുവൈത്തിലെ വെയര്‍ഹൗസില്‍ തീപിടിത്തം; അതിവേഗ നടപടികളുമായി അധികൃതര്‍
കുവൈത്ത് സിറ്റി: അംഘാര വെയര്‍ഹൗസിലുണ്ടായ തീപിടിത്തത്തില്‍ തീയണച്ചത് നാല് അഗ്നിശമന സേനകള്‍. ചൊവ്വാഴ്ച വൈകീട്ടാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റിലെ (കെഎഫ്എസ്ഡി) അഗ്നിശമന സേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിറകും സ്‌പോഞ്ചുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. തഹ്‌രീർ, ജഹ്‌റ ക്രാഫ്റ്റ്‌സ്, ഇസ്തിഖ്‌ലാൽ, സപ്പോർട്ട് സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ ഉടന്‍തന്നെ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചതായി പ്രസ്താവനയിൽ പറയുന്നു.
Comments (0)