
കുവൈത്തില്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് കാരണം….
കുവൈത്ത് സിറ്റി: രാജ്യത്ത് മുതിര്‍ന്നവരില്‍ ഉണ്ടായ ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ 58 ശതമാനവും ഇന്‍ഫ്ലുവന്‍സ വൈറസ് മൂലമാണെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ശൈത്യകാലം ഇപ്പോഴും തുടരുകയാണെന്നും പ്രതിരോധ നടപടികൾ കാര്യക്ഷമമായി തുടരുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. “നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യം സംരക്ഷിക്കുക. ഇന്ന് ഇൻഫ്ലുവൻസ വാക്സിൻ എടുക്കുക.നിങ്ങളുടെ ആരോഗ്യം നിങ്ങളിൽനിന്ന് ആരംഭിക്കുന്നു. പ്രതിരോധ ആരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ ഗവർണറേറ്റുകളിലും വാക്സിൻ എളുപ്പത്തിൽ ലഭ്യമാണെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.
Comments (0)