
Warehouse Shutdown Kuwait: അന്താരാഷ്ട്ര ബ്രാന്‍ഡുകളില്‍ വ്യാജ പെര്‍ഫ്യൂമുകള്‍; കുവൈത്തില്‍ വെയർഹൗസ് അടച്ചുപൂട്ടി
Warehouse Shutdown Kuwait കുവൈത്ത് സിറ്റി: വ്യാജ ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍ വില്‍ക്കുന്ന വെയര്‍ഹൗസ് അടച്ചുപൂട്ടി. സാല്‍മിയ കേന്ദ്രത്തില്‍ ഹവല്ലി മോണിറ്ററിങ് ടീം രാത്രി വൈകി നടത്തിയ പരിശോധനയിലാണ് പെര്ഫ്യൂമുകള്ഡ പിടികൂടിയത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരുകളുള്ള വ്യാജ പെര്‍ഫ്യൂമുകള്‍ വില്‍ക്കുന്ന വെയര്‍ഹൗസാണ് അടച്ചുപൂട്ടിയത്.മന്ത്രാലയത്തിലെ കൊമേഴ്സ്യൽ കൺട്രോൾ ഡയറക്ടർ ഫൈസൽ അൽ-അൻസാരിയുടെ മേൽനോട്ടത്തിൽ മാൻപവർ ഉദ്യോഗസ്ഥർ, ജനറൽ ഫയർ ഡിപ്പാർട്ട്മെൻ്റിലെ ഇൻസ്പെക്ടർമാർ എന്നിവരുടെ ഏകോപനത്തിലാണ് പരിശോധന നടത്തിയത്. വെയര്‍ഹൗസിനെ വാണിജ്യ പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വിപണികളുടെ സമഗ്രത ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികളെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.
Comments (0)