
Kuwait Amir Vande Mataram: അറബ് വസ്ത്രം ധരിച്ചുകൊണ്ട് വന്ദേ മാതരം ആലപിക്കുന്ന കുവൈത്ത് അമീര്‍? വാസ്തവമറിയാം
Kuwait Amir Vande Mataram കുവൈത്ത് സിറ്റി: അറബ് വസ്ത്രം ധരിച്ചുകൊണ്ട് വന്ദേ മാതരം ആലപിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുവൈത്ത് അമീറാണ് വന്ദേ മാതരം ആലപിക്കുന്നതെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍, വൈറലായ വീഡിയോയില്‍ കുവൈത്ത് അമീറല്ല ആലപിക്കുന്നത്. “ഇന്ന് കുവൈത്തിലെ അമീർ, ‘ വന്ദേ മാതരം ‘ മനോഹരമായി, അർത്ഥ ശുദ്ധിയോടെ പാടുന്നത് കേട്ടപ്പോൾ / കണ്ടപ്പോൾ കോരി തരിച്ചു പോയി… സനാതന ധർമം ” എന്നിവ പോലുള്ള തലക്കെട്ടോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ വീഡിയോ സത്യമാണെന്ന് ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ റിപ്പോര്‍ട്ടുകളൊന്നും പങ്കുവെച്ചിട്ടില്ല. വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഗാനം ആലപിക്കുന്ന ആളുടെ പിന്നിലുള്ള വലിയ വേദിയിൽ മോദിയുടെ ചിത്രവും ഹല മോദി എന്ന് എഴുതിയിരിക്കുന്നതും കാണാം. മോദി കുവൈത്തിലെ ഇന്ത്യക്കാരുമായി സംവദിച്ച പരിപാടിയുടെ പേരാണ് ഹല മോദി. ഈ വേദിയുടെ താഴെ നിന്നാണ് ഗായകൻ പാടുന്നെന്ന് വ്യക്തമാണ്. ഹല മോദി പരിപാടിയിൽ കുവൈത്തിലെ ഗായകനായ മുബാറക് അൽ റാഷിദ് ഇന്ത്യൻ ഗാനങ്ങൾ ആലപിച്ചതെനവ്ന് വ്യക്തമായി. ഇതേ പരിപാടിയിൽ വച്ച് ഗായകൻ വന്ദേ മാതരം ഉൾപ്പെടെയുള്ള ഗാനങ്ങൾ ആലപിച്ചത് ഇന്ത്യയിലെ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
Comments (0)