
Building Collapses During Demolition: കുവൈത്തിൽ കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു
Building Collapses During Demolition കുവൈത്ത് സിറ്റി: കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ഞായറാഴ്ച (ജനുവരി 19) ഉച്ചയ്ക്കാണ് കെട്ടിടം തകര്‍ന്നുവീണത്. കുവൈത്തിലെ അല്‍- ഷാബ് അല്‍ ബാഹ്രി പ്രദേശത്താണ് സംഭവം. സാൽമിയ, ഹവല്ലി, സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുകളിൽ നിന്നുള്ള ടീമുകളെ സ്ഥലത്ത് വിന്യസിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവർ തെരച്ചിലും പരിശോധനയും നടത്തി. സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഫയർഫോഴ്‌സ് ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു. തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Comments (0)