
20 പേരുടെ കൂടി പൗരത്വം റദ്ദാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: 20 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത്. പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ – യൂസഫ് അധ്യക്ഷനായ കുവൈത്ത് ദേശീയതയെ കുറിച്ചുള്ള അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റി 20 വ്യക്തികളുടെ പൗരത്വം റദ്ദാക്കാനുള്ള രണ്ട് തീരുമാനങ്ങൾ ഇന്ന് പുറപ്പെടുവിച്ചു. “കുവൈത്ത് അൽയൂം” എന്ന ഔദ്യോഗിക ഗസറ്റിൻ്റെ ഇന്നത്തെ സപ്ലിമെൻ്റിൽ പ്രസിദ്ധീകരിച്ച ആദ്യ തീരുമാനത്തില്‍ ദേശീയത നിയമത്തെയും അതിൻ്റെ ഭേദഗതികളെയും നിയന്ത്രിക്കുന്ന 1959 ലെ അമീരി ഡിക്രി നമ്പർ 15 ലെ ആർട്ടിക്കിൾ 10 പ്രകാരം ഒരു സ്ത്രീയുടെ പൗരത്വം റദ്ദാക്കിയിട്ടുണ്ട്. രണ്ടാമത്തെ തീരുമാനത്തില്‍, 1959 ലെ അമീരി ഡിക്രി നമ്പർ 15 ലെ ആർട്ടിക്കിൾ 11നും ദേശീയത നിയമത്തിലെ ഭേദഗതികൾക്കും കീഴിലുള്ള 6 വ്യക്തികൾ ഉൾപ്പെടെ 19 വ്യക്തികളുടെ പൗരത്വം റദ്ദാക്കിയിട്ടുണ്ട്.
Comments (0)