Posted By ashly Posted On

കുവൈത്തിലെ മണി എക്സ്ചേഞ്ച് കൊള്ളയടിച്ച പണവും പിസ്റ്റളും കണ്ടെടുത്തു

കുവൈത്ത് സിറ്റി: മണി എക്സ്ചേഞ്ച് കൊള്ളയടിച്ച സംഭവത്തില്‍ മോഷ്ടിച്ച പണവും കളിപ്പാട്ട പിസ്റ്റളും അധികൃതര്‍ കണ്ടെടുത്തു. കുവൈത്തിലെ അല്‍ അഹ്മദി ഗവര്‍ണറേറ്റിലാണ് സംഭവം. കാറിലെത്തിയ രണ്ടുപേര്‍ മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് തോക്ക് ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. അഹമ്മദി ഗവർണറേറ്റിലെ മംഗഫിലെ മണി എക്‌സ്‌ചേഞ്ച് കടകൾ ലക്ഷ്യമിട്ടുള്ള രണ്ട് കവർച്ചകളിൽ പ്രതികൾ അറസ്റ്റിലാവുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് വ്യക്തികളാണ് ഈ കുറ്റകൃത്യങ്ങള്‍ നടത്തിയത്. രക്ഷപ്പെടുന്നതിനിടെ പ്രതികളിലൊരാൾ മോഷ്ടിച്ച പണവും കളിപ്പാട്ട പിസ്റ്റളും ഉപേക്ഷിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറകളും സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളും വിശകലനം ചെയ്തുവരികയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *