
Traffic Violations in Kuwait: കുവൈത്തില്‍ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് 58,000 നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ…
Traffic Violations in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് 58,000 ട്രാഫിക് നിയമലംഘനങ്ങള്‍. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റും പോലീസ് ഡിപ്പാർട്ട്മെൻ്റും എട്ട് ദിവസത്തിനിടെയാണ് ഇത്രയധികം നിയമലംഘനങ്ങള്‍. ജനുവരി 11 നും 17നും ഇടയില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ഗവര്ണറേറ്ററുകളിലായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് 48,104 ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ച 50 ഡ്രൈവർമാരെ അധികൃതർ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത 27 പേരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും 77 മോട്ടോർ സൈക്കിളുകളും 204 വാഹനങ്ങളും കണ്ടുകെട്ടുകയും ചെയ്തു. കൂടാതെ, 1,150 ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മറ്റ് കേസുകളിൽ 51 വ്യക്തികളെ പിടികൂടി. അതിനിടെ, ജനുവരി 12 മുതൽ ജനുവരി 18 വരെ, എമർജൻസി പോലീസ് ഡിപ്പാർട്ട്മെൻ്റ് 1,415 സുരക്ഷാ, ട്രാഫിക് പരിശോധനകൾ നടത്തി. 10,127 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 36 അനധികൃത പാർക്കിങ് കേസുകൾ ഉൾപ്പെടെ 29 മയക്കുമരുന്ന് വിൽപ്പനക്കാരെയും അധികൃതർ അറസ്റ്റ് ചെയ്തു. തുടർനടപടികൾക്കായി അധികാരികൾക്ക് റഫർ ചെയ്തു.
Comments (0)