
Price Control in Kuwait: റമദാനിന് മുന്നോടിയായി വില നിയന്ത്രണം; ശക്തമായ നടപടികളുമായി കുവൈത്ത്
Price Control in Kuwait കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തോട് അടുക്കുമ്പോൾ, വാണിജ്യ, വ്യവസായ മന്ത്രാലയം വിപണി സുസ്ഥിരമാക്കുന്നതിനും നിയമലംഘനങ്ങളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. ഈ സാഹചര്യത്തിൽ, ഫീൽഡ് കൺട്രോൾ ശക്തിപ്പെടുത്തുന്നതിനും ടീമുകളെ വിശാലമാക്കുന്നതിനുമുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി അടിയന്തര ടീമുകളുടെ തലവന്മാരുമായി ഒരു യോഗം വിളിച്ചതായി വൃത്തങ്ങൾ അൽ – അൻബയോട് പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വില നിരീക്ഷിക്കുന്നതിനായി മന്ത്രാലയം ഇറച്ചി, ഈത്തപ്പഴ കടകൾ, സഹകരണസംഘങ്ങൾ എന്നിവയുടെ പരിശോധനകൾ ശക്തമാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പുണ്യമാസത്തിന് മുന്‍പോ റമദാനിടയിലോ വില വർധിപ്പിക്കരുതെന്ന് കടകളോട് ആവശ്യപ്പെടും. റമദാനിൽ അവശ്യസാധനങ്ങളുടെ ഡിമാൻഡിലെ കുതിച്ചുചാട്ടം കണക്കിലെടുത്ത് ഈ സീസണിലെ ചൂഷണം തടയാനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
Comments (0)