Posted By ashly Posted On

Kuwait Deletes Addresses: കുവൈത്തിലെ 554 വിലാസങ്ങള്‍ അസാധുവാക്കി; ഉടനടി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍…

Kuwait Deletes Addresses കുവൈത്ത് സിറ്റി: 554 വ്യക്തികളുടെ വിലാസങ്ങള്‍ അസാധുവാക്കി കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍റെ (പിസിഐ) രേഖകളില്‍നിന്നാണ് വിലാസങ്ങള്‍ നീക്കം ചെയ്തത്. വസ്തു ഉടമകളുടെ അംഗീകാരത്തോടെയോ അല്ലെങ്കിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനാലോ ആണ് ഈ നടപടി. വിലാസങ്ങള്‍ അസാധുവാക്കപ്പെട്ട വ്യക്തികൾ 30 ദിവസത്തിനകം അതോറിറ്റിയെ സന്ദർശിച്ച് അവരുടെ പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യാനും ആവശ്യമായ സഹായരേഖകൾ നൽകാനും പിഎസിഐ അഭ്യർഥിച്ചു. നിശ്ചിത കാലയളവിനുള്ളിൽ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് 1982 ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33ന് കീഴിലുള്ള പിഴകൾക്ക് കാരണമാകും. 100 ദിനാർ വരെ പിഴ ചുമത്തും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *