
കുവൈത്ത്: ബസുമായി കൂട്ടിയിടിച്ചു, വാന്‍ ഡ്രൈവര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു, വാഹനത്തിനുള്ളിൽ കണ്ടെത്തിയത്…
കുവൈത്ത് സിറ്റി: ബസുമായി കൂട്ടിയിടിച്ചതിന് പിന്നാലെ വാന്‍ ഡ്രൈവര്‍ പോലീസിനെ കണ്ടതും ഓടിരക്ഷപ്പെട്ടു. ജഹ്‌റയിലെ അൽ – ഒയൂൺ ഏരിയയിലെ ഒരു റൗണ്ട് എബൗട്ടിലാണ് സംഭവം. വാനില്‍നിന്ന് ഒരു നായയെയും തോക്കും മയക്കുമരുന്നും ഉപേക്ഷിച്ചാണ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടത്. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ജഹ്‌റ പോലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. കൂട്ടിയിടിച്ചതിനെ തുടർന്ന് ബസ് മറിയുകയും വാനിൻ്റെ ഡ്രൈവർ ഉടൻ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. വാൻ പരിശോധിച്ചപ്പോൾ, അധികൃതർ ഒരു തോക്കും നായയും മയക്കുമരുന്നെന്ന് സംശയിക്കുന്ന അജ്ഞാത വസ്തുക്കളും കണ്ടെത്തി. കേസ് ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)