Posted By ashly Posted On

Indian’s in Kuwait Population: കുവൈത്തിലെ ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാര്‍

Indian’s in Kuwait Population കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാര്‍. കണക്കുകള്‍ പ്രകാരം 4,987,826 പേരാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് 2024 അവസാനത്തോടെയുള്ള ജനസംഖ്യയുടെ കണക്കുകൾ പുറത്തുവിട്ടത്. 13 ശതമാനവുമായി ഈജിപ്ത് ആണ് രണ്ടാമത്.15 വയസിന് താഴെയുള്ള ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 17 ശതമാനമാണ്. 15 മുതൽ 64 വയസ് വരെ പ്രായമുള്ളവർ മൊത്തം ജനസംഖ്യയുടെ 80 ശതമാനമാണ്. 65 വയസും അതിനുമുകളിലും പ്രായമുള്ളവർ മൂന്ന് ശതമാനം മാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കി.. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ കുവൈത്തികളുടെ ശതമാനം 31ൽ എത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *