
Rain in Kuwait: കുവൈത്തില്‍ ചില ഇടങ്ങളില്‍ ഇടിയോടുകൂടിയ മഴ; വാഹനമോടിക്കുന്നവര്‍ക്ക് കര്‍ശനനിര്‍ദേശം
Rain in Kuwait കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാപകമഴ. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴ പെയ്തതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വൈകീട്ട് ആരംഭിച്ച മഴ വ്യത്യസ്ത പ്രദേശങ്ങളിലായി ഇന്ന് രാവിലെ വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ കാറ്റും മഴയും മൂടൽമഞ്ഞും മൂലം കുവൈത്തിൽ താപനില കുറഞ്ഞ് തണുപ്പു കൂടിയിട്ടുണ്ട്.
നഗരത്തിൽ ഉൾപ്പെടെ പല പ്രദേശങ്ങളിലും ദൃശ്യപരിധി കുറഞ്ഞ് ഗതാഗതം മന്ദഗതിയിലായി. ലക്ഷ്യസ്ഥാനത്തെത്താന്‍ പലരും മണിക്കൂറുകളെടുത്തു. മഴ തുടരുന്ന സാഹചര്യത്തിൽ വേഗത കുറച്ചും സുരക്ഷിതഅകലം പാലിച്ചും വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽനിന്ന് വിട്ടുനിൽക്കുക, ടയറുകളും വിൻഡ് ഷീൽഡ് വൈപ്പറുകളും പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.
Comments (0)