ലോകത്തിലെ മുൻനിര ലോജിസ്റ്റിക് കമ്പനികളിൽ മുന്നിൽ നിൽക്കുന്ന കമ്പനിയാണ് അരാമെക്സ്. ലോകത്തെ വിവിധ ഭാഗങ്ങൾ ബന്ധിപ്പിക്കുന്നതിനും കച്ചവട സാദ്ധ്യതകൾ തുറന്ന് കൊടുക്കുകയും ചെയ്യുന്ന അരാമെക്സിലെ വിവിധ തസ്തികളിലെ ജോലി ഒഴിവുകളാണ് ഇവിടെ നൽകിയിട്ടുള്ളത്.ഇനി കമ്പനിയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പരിശോധിക്കാം
രാജ്യത്തിനകത്തും , അന്തർദേശീയ മേഖലയിൽ എക്സ്പ്രസ് ഡെലിവറി, ഇ-കൊമേഴ്സ് ഷിപ്പിംഗ്, റോഡ്, വ്യോമ, കടൽ ചരക്ക്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, റീട്ടെയിൽ സർവീസുകൾ , തുടങ്ങി വിവിധ മേഖലകളിൽ ആരും അതിശയിക്കുന്ന സേവനങ്ങളാണ് കമ്പനി നൽകിവരുന്നത്.
65-ലധികം രാജ്യങ്ങളിലായി 600-ലധികം ഓഫീസുകളിലായി 17,000-ത്തിലധികം ജീവനക്കാരുള്ള ആഗോള ലോജിസ്റ്റിക് ശൃംഖലയുള്ള അരാമെക്സ്, ദിനംപ്രതി വളർച്ചയിൽ കുതിച്ചു വരുകയാണ് .
2020 മുതൽ കാർബൺ പുറംതള്ളുന്നത് കുറയ്ക്കുക, ഇന്ധനങ്ങളുടെ ഉപയോഗം 46% കുറയ്ക്കുക തുടങ്ങിയ ലക്ഷ്യം കണ്ടതിന്റെ അടിസ്ഥാനത്തിൽ പ്രകൃതിക്ക് അനുയോജ്യകരമായ മാതൃക പദ്ധതികൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കും റിപ്പോർട്ടുകൾക്കും കാരണമായിരുന്നു . 2012 നെ അപേക്ഷിച്ച്, അരാമെക്സ് ഓരോ ഷിപ്പ്മെന്റിനും വൈദ്യുതി ഉപയോഗം 55% കുറയ്ക്കുകയും പുനരുപയോഗം 17% വർദ്ധിപ്പിക്കുകയും ചെയ്തു.
താഴെ നൽകിയിട്ടുള്ള പുതിയ ജോലി ഒഴിവുകൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേനെ അപേക്ഷ സമർപ്പിക്കുക്കാവുന്നതാണ്.പ്രത്യേകം ശദ്ധിക്കേണ്ട കാര്യം ഒരുതരത്തിലും കമ്പനി റിക്രൂട്മെന്റിനായി പണം വാങ്ങുന്നതല്ല
Leave a Reply