കുവൈറ്റ് സിറ്റി ,അൽ-സബാഹിയ പ്രദേശത്തെ വീടിന് തീപിടിച്ചു. അൽ-മംഗഫ്, അൽ-അഹ്മദി കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നേരിട്ടെത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. തീ അണയ്ക്കാനും കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനും ടീമുകൾ അതിവേഗമാണ് നടപടികൾ കൈകൊണ്ടിട്ടുള്ളത് . പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിന്റെ കാരണം അധികൃതർ നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

കുവൈത്തിൽ വീടിന് തീപിടിച്ചു
•
Leave a Reply