-
കുവൈറ്റിൽ ജീവനക്കാരുടെ പാസ്പോർട്ട് തൊഴിലുടമയ്ക്ക് സൂക്ഷിക്കാമോ? അറിയേണ്ട നിയമവശങ്ങൾ ഇതെല്ലാം..
•
കുവൈറ്റ് തൊഴിൽ നിയമപ്രകാരം പ്രവാസി തൊഴിലാളികളുടെ പാസ്പോർട്ടുകൾ തൊഴിലുടമകൾ തടഞ്ഞുവയ്ക്കുന്നത് നിയമവിരുദ്ധമാണ്. കുവൈറ്റ് കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസി മാനേജർമാർ ഇത്തരത്തിൽ തൊഴിലാളികളുടെ പാസ്പോർട്ടുകൾ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുന്നത് അവരുടെ അധികാരം ദുർവിനിയോഗമാണ്. രാജ്യത്തെ തൊഴിൽ നിയമപ്രകാരം ജീവനക്കാരുടെ പാസ്പോർട്ട് തൊഴിലുടമകൾ കൈവശം വയ്ക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും അത്തരം നടപടികൾ പ്രാദേശികവും അന്തർദേശീയവുമായ നിയമങ്ങൾ ലംഘിക്കുന്നതുമാണ്. അതേസമയം ഇത്തരം ചൂഷണത്തിന് ഇരയാകുന്നവർക്ക് നിയമപരമായി മുന്നോട്ട് പോകാനും നീതി തേടാനും സാധിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും…
-
Kuwait accident death: കുവൈറ്റിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മലയാളി യുവാവ് മരണപ്പെട്ടു
•
കുവൈറ്റിലെ സൽവയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. 39കാരനായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുനീർ ആണ് മരിച്ചത്. കുവൈത്ത് കെഎംസിസി തളിപ്പറമ്പ് മണ്ഡലം അംഗമാണ്. പിതാവ് അബ്ദുൽ ഹകീം. മാതാവ് റൂഖിയ. ഭാര്യ റാഹില. രണ്ട് മക്കളാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കുവൈത്ത് കെഎംസിസി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
-
Norka Police Station: പ്രവാസികളുടെ പരാതികള്‍ക്ക് പരിഹാരം; നോര്‍ക്ക പോലീസ് സ്റ്റേഷന് ഉടന്‍
•
Norka Police Station തിരുവനന്തപുരം: പ്രവാസികളുടെ പരാതികള്‍ കേള്‍ക്കാനും പരിഹാരത്തിനുമായി നോര്‍ക്ക പോലീസ് സ്റ്റേഷന് വരുന്നു. മലയാളികളുടെ പരാതികള്‍ക്കും വിദേശതൊഴില്‍ തട്ടിപ്പുകളും തടയാന്‍ ലക്ഷ്യമിടുന്ന നോര്‍ക്ക പോലീസ് സ്റ്റേഷന് ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് അറിയിച്ചു. കഴിഞ്ഞദിവസം ബഹ്റൈൻ കേരളീയ സമാജം നോർക്ക റൂട്ട്സുമായി ചേർന്ന് മനാമയില്‍ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോകകേരള സഭാ സെക്രട്ടേറിയേറ്റില്‍ നോര്‍ക്ക പോലീസ്…
-
കുവൈത്തിലെ പ്രവാസികളെ, വിസയില്ലാതെ സഞ്ചാരിക്കാവുന്ന രാജ്യങ്ങള്‍ ഇവയൊക്കെ
•
Visa Free Countries Indians ദുബായ്: അവധി ആഘോഷിക്കാന്‍ വിദേശയാത്ര ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ക്ക് വിസയില്ലാതെ വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോകാം. ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യക്കാര്‍ക്ക് 58 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാനാകും. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്, ഫിജി, ഇന്തൊനേഷ്യ, ജോര്‍ദാന്‍, കസാഖിസ്ഥാന്‍, കെനിയ, മലേഷ്യ, മാലിദ്വീപ്, മാര്‍ഷല്‍ ഐലന്‍ഡ്സ്, മൗറീഷ്യസ്, ഖത്തര്‍, സെനഗല്‍, സീഷെൽസ്, ശ്രീലങ്ക, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, തായ്ലാന്ഡ്, ട്രിനിഡാഡ് ആന്‍ഡ്…
-
Abu Dhabi Big Ticket: അമ്പോ ! ബിഗ് ടിക്കറ്റ് സമ്മാനങ്ങള്‍ വാരിക്കൂട്ടി മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഇന്ത്യക്കാര്‍; ഓരോരുത്തരും നേടിയത് വന്‍തുക
•
Abu Dhabi Big Ticket അബുദാബി: ഇത്തവണ അബുദാബി ബിഗ്ടിക്കറ്റ് തൂത്തുവാരി മലയാളികള്‍ അടക്കമുള്ള അഞ്ച് ഇന്ത്യക്കാര്‍. ഓരോരുത്തരും 50,000 ദിര്‍ഹം വീതം നേടി. പ്രശാന്ത് രാഘവന്, സുന്ദരന്‍ തച്ചപ്പുള്ളി, ബാനർജി നാരായണൻ, മുഹമ്മദ് ആറ്റൂര വളപ്പിൽ, മുഹമ്മദ് ഫർഹാൻ ഷാജഹാൻ എന്നിവരാണ് ഭാഗ്യശാലികളായ ഇന്ത്യക്കാര്‍. മലയാളിയും എഞ്ചിനീയറുമായ പ്രശാന്ത് രാഘവന് കഴിഞ്ഞ 30 വര്‍ഷത്തോളമായി ബിഗ് ടിക്കറ്റ് കളിക്കുകയാണ്. 1995 മുതൽ അബുദാബിയിലാണ് പ്രശാന്ത് താമസിക്കുന്നത്. ബിഗ് ടിക്കറ്റ് ആരംഭിച്ചപ്പോൾ മുതൽ എല്ലാ മാസവും…
-
Sahel App: യാത്രാ നിരോധനം നേരിടുന്നവര്‍ക്ക് ആശ്വാസവാര്‍ത്ത; പുതിയ അപ്ഡേറ്റുമായി സഹേല്‍ ആപ്പ്
•
Sahel App കുവൈത്ത് സിറ്റി: സഹേല്‍ ആപ്പ് വഴി പുതിയ സേവനം ആരംഭിച്ച് കുവൈത്ത് നീതിന്യായ മന്ത്രാലയം. മെയ് 14 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ “സഹേൽ” ആപ്ലിക്കേഷനിലൂടെയും മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും നീതിന്യായ മന്ത്രാലയം ഒരു വിദൂര യാത്രാ നിരോധന സേവനം ഔദ്യോഗികമായി സജീവമാക്കിയിട്ടുണ്ട്. കോടതി വിധി ലഭിച്ച കടക്കാർക്ക് ഇലക്ട്രോണിക് രീതിയിൽ കടക്കാർക്ക് യാതൊരു ഫീസും ഈടാക്കാതെ യാത്രാ നിരോധനം അഭ്യർഥിക്കാൻ ഈ പുതിയ സേവനം അനുവദിക്കുന്നു. “നീതിന്യായ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും സഹേൽ…