•
Kuwait Gold Price Today കുവൈത്തില്‍ സ്വര്‍ണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തി. ഇന്ന് (മെയ് 26, 2025) രാജ്യത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി.കണക്കുകള്‍ പ്രകാരം ഇന്ന്, 24K വേരിയന്റിന് മാര്‍ക്കറ്റ് തുറക്കുമ്പോള്‍ ഗ്രാമിന് 32.87 KWD ദിനറാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ കണക്കുകൾ പ്രകാരം 22K, 21K, 18K എന്നിവ ഗ്രാമിന് യഥാക്രമം 30.18 KWD ദിനാർ, 28.76 KWD ദിനാർ, 24.65 KWD ദിനാർ എന്നിങ്ങനെ ആണ്. ഇന്നത്തെ സ്വർണ്ണ വിലയെക്കുറിച്ചുള്ള…
•
Kuwait Exchange Rate Today കുവൈത്ത് സിറ്റി: ഇന്നത്തെ (മെയ് 26, 2025) കുവൈത്ത് ദിനാര്‍ – ഇന്ത്യന്‍ രൂപ തത്സമയ വിനിമയനിരക്ക് പരിശോധിക്കാം. ഇന്നത്തെ കറൻസി ട്രേഡിങ് പ്രകാരം, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.52 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 277.59 ആയി. അതായത്, 3.61 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ…
•
കുവൈത്ത് സിറ്റി: ഫോർത്ത് റിങ് റോഡിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. ഹൈവേകളുടെയും പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി നിരവധി പുതിയ കരാറുകൾ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് അറ്റകുറ്റപ്പണികള്‍. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആറ് ഗവർണറേറ്റുകളും ഉൾപ്പെടുന്ന രാജ്യത്തെ വിവിധ പ്രദേശങ്ങളിലുടനീളമുള്ള റോഡുകളുടെ സമഗ്രമായ അറ്റകുറ്റപ്പണികൾ ഉൾപ്പെടുന്ന 18 പ്രധാന പദ്ധതികളിൽ ഒന്നാണിതെന്ന് ഞായറാഴ്ച നടത്തിയ പത്രക്കുറിപ്പിൽ അൽ-മഷാൻ പറഞ്ഞു. റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും മികച്ച അന്താരാഷ്ട്ര സ്പെസിഫിക്കേഷനുകൾക്ക്…
•
കുവൈത്ത് സിറ്റി: രാജ്യത്ത് അല്‍ – കന്ന സീസണിന്റെ അവസാനഘട്ടം നാളെ (ഞായറാഴ്ച, മെയ് 25) പൂര്‍ത്തിയാകാനിരിക്കെ പുതിയ സീസണ് വരുന്നു. ഞായറാഴ്ച അല്‍ – ബാറ്റിന് സീസണ് ആരംഭിക്കുമെന്ന് അല്‍ – അജാരി സയന്റിഫിക് സെന്റര്‍ പ്രഖ്യാപിച്ചു. ഈ സീസണൽ ഘട്ടം 13 ദിവസം നീണ്ടുനിൽക്കും. ചില ദിവസങ്ങളിൽ ചെറിയ നിഴലുകൾ, സൂര്യരശ്മികൾ ഭൂമിയുടെ ഉപരിതലത്തിന് ഏതാണ്ട് ലംബമായി നിൽക്കുന്നത് എന്നിവയുൾപ്പെടെയുള്ള വ്യത്യസ്തമായ കാലാവസ്ഥാ സവിശേഷതകൾ കൊണ്ട് ഈ സീസണ് ശ്രദ്ധേയമായിരിക്കും. ശക്തമായ വടക്കുപടിഞ്ഞാറൻ…
•
കുവൈത്ത് സിറ്റി: ഇന്ന് (മെയ് 24, ശനിയാഴ്ച) രാവിലെ മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു. ജഹ്റ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടന്‍തന്നെ തീ അണച്ചു ടീമുകൾ ഉടനടി പ്രതികരിക്കുകയും ആർക്കും പരിക്കേൽക്കാതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
•
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ച പ്രതികളെ സിനിമാസ്റ്റൈലില്‍ പിടികൂടി ജഹ്റ പോലീസ്. സാദ് അൽ-അബ്ദുല്ല പ്രദേശത്താണ് സംഭവം. ബിദൂണ്‍ പൗരന്മാരാണ് അറസ്റ്റിലായത്. വാഹനം ഓടിച്ചതില്‍ പന്തികേട് തോന്നിയ ഉദ്യോഗസ്ഥര്‍ തടഞ്ഞ് വാഹനം നിർത്തിച്ചു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, രണ്ടുപേരും അറസ്റ്റിനെ എതിർത്തു. പക്ഷേ, അവർ കീഴടങ്ങി. ഇരുവരും അസാധാരണമായ അവസ്ഥയിലാണെന്ന് കണ്ടെത്തി. പരിശോധനയിൽ വാഹനത്തില്‍നിന്ന് മയക്കുമരുന്നും അനുബന്ധ വസ്തുക്കളും കണ്ടെത്തി. അവരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് റഫർ ചെയ്തു.ഫർവാനിയ പ്രദേശത്ത് നടന്ന…
•
കുവൈത്ത് സിറ്റി: ഫഹാഹീലിലെ ഒരു വാണിജ്യ കേന്ദ്രത്തിൽ ബുധനാഴ്ച വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. ഉടന്‍തന്നെ ഫഹാഹീലിൽ നിന്നും അഹ്മദിയിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി അഗ്നിശമന വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ 10 പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൂട്ടിച്ചേർത്തു. വാണിജ്യ കേന്ദ്രത്തിലെ ഒരു റസ്റ്റോറന്റിൽ നിന്നാണ് ചോർച്ച ഉണ്ടായത്, പരിക്കേറ്റവരിൽ ചിലർ റസ്റ്റോറന്റിലെ തൊഴിലാളികളാണ്. അതേസമയം, ബുധനാഴ്ച മിക്ക പ്രദേശങ്ങളിലും താപനില 50 ഡിഗ്രി…
•
കുവൈത്ത് സിറ്റി: രാജ്യത്ത് മോട്ടോര്‍ സൈക്കിളുകള്‍ ഓടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെ എല്ലാ റോഡുകളിലും ഡെലിവറി മോട്ടോർസൈക്കിളുകളുടെ പ്രവർത്തനം രാജ്യവ്യാപകമായി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ നിയന്ത്രണം എല്ലാ ദിവസവും രാവിലെ 11നും വൈകുന്നേരം 4നും ഇടയിൽ നടപ്പിലാക്കും. പൊതു പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, നിരോധനം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
•
കുവൈത്ത് സിറ്റി: കുവൈത്തിലുടനീളമുള്ള ഹൈവേകളുടെയും ഇന്റേണൽ റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായുള്ള പുതിയ കരാറുകളുടെ ഭാഗമായി അൽ – അബ്ദാലി റോഡിൽ സമഗ്രമായ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ആറ് ഗവർണറേറ്റുകളും ഉൾക്കൊള്ളുന്ന 18 പ്രധാന ടെൻഡറുകളിൽ ഒന്നാണിതെന്ന് പൊതുമരാമത്ത് മന്ത്രി ഡോ നൂറ അൽ മഷാൻ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര എഞ്ചിനീയറിങ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി റോഡ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ നിലവാരം വർധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സമഗ്രവും ആനുകാലികവുമായ അറ്റകുറ്റപ്പണികൾ അടിസ്ഥാന സൗകര്യങ്ങളുടെ ആയുസ് വർധിപ്പിക്കുന്നതിനും പൂർണമായ പുനർനിർമാണത്തിനുള്ള ഭാവി ആവശ്യകത…
•
തൃശൂർ: പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ അരങ്ങേറിയ നെഞ്ചുലയ്ക്കുന്ന കാഴ്ച. അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പാഞ്ഞെത്തിയ ആംബുലൻസിൽനിന്ന് ഒരു കുട്ടിയുമായി ജീവനക്കാർ ഓടി. കാഷ്വാലിറ്റിയിലേക്ക് എത്തിയ രോഗിയെ കണ്ടതും നഴ്സ് സുലൈഖ കുഴഞ്ഞുവീണു. വാഹനാപകടത്തിൽ പെട്ടത് സ്വന്തം മകനാണെന്ന് അറിഞ്ഞതോടെയാണ് സുലേഖ കുഴഞ്ഞുവീണത്. ഓടിക്കൂടിയവർ അപ്പോഴാണ് മരിച്ച കുട്ടിയെക്കുറിച്ച് അറിയുന്നതും. ഗ്യാസ് സിലിണ്ടറുകളുമായി വന്നിരുന്ന പിക്കപ്പ് വാൻ സൈക്കിളിലിടിച്ചാണ് സൈക്കിൾ യാത്രികനായ അക്കിക്കാവ് ടി എം ഹൈസ്കൂളിലെ സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ…