Posted By ashly Posted On

New Traffic Law in Kuwait: കുവൈത്തില്‍ പുതിയ ഗതാഗതനിയമം നടപ്പാക്കുന്നതിന് മുന്‍പ് ബോധവത്കരണം

New Traffic Law in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ ഗതാഗതനിയമം നടപ്പാക്കനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി ബോധവത്കരണ ക്യാംപെയ്നുകൾ നടത്താന്‍ തീരുമാനം. ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും സുപ്രീം ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സലേം നവാഫ് അല്‍-അഹമ്മദ് അല്‍-സബാഹിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഗതാഗത സുരക്ഷ കൈവരിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളും പൊതുസമൂഹവും തമ്മിലുള്ള സഹകരണത്തിന്‍റെ പ്രാധാന്യം യോഗത്തില്‍ നവാഫ് ഊന്നിപ്പറഞ്ഞു. പൊതുഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍, ഗതാഗത സുരക്ഷയിലെ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഗതാഗത അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഭാവി പദ്ധതികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി. പബ്ലിക് ട്രാസ്‌പോര്‍ട്ടിന്‍റെ ഉപയോഗം വര്‍ധിപ്പിക്കാനും തീരുമാമാനമായിട്ടുണ്ട്. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ – ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബയുടെ നിര്‍ദേശാനുസരണമായിരുന്നു യോഗം. അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗതനിയമമാണ് കുവൈത്തില്‍ ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്. ഭേദഗതി പ്രകാരം, ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ മൂന്ന് മാസം ജയില്‍ വാസമോ, 600 ദിനാര്‍ മുതല്‍ 1000 വരെ പിഴയോ നല്‍കേണ്ടി വരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *