•
molest; മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ പൊലീസ് പിടികൂടി. ഇത് രണ്ടാം തവണയാണ് ഇയാളെ പിടികൂടുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകളെ പിതാവ് പീഡിപ്പിച്ചുവെന്ന പരാതിയുമായി വന്നത് കുട്ടിയുടെ അമ്മയാണ്. 36കാരനായ പിതാവാണ് മകളെ ലൈംഗികമായി പീഡിപ്പിച്ചത്. തിരുവനന്തപുരം വർക്കലയിലാണ് സംഭവം.ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഇക്കഴിഞ്ഞ 21-ാം തീയതിയാണ് സംഭവം, 13കാരിയായ മകളെ സ്ഥലം കാണിക്കാനെന്ന വ്യാജേന സ്കൂട്ടറിൽ പൊൻമുടിയിൽ എത്തിച്ചു. ശേഷം കാട്…
•
തൃശൂർ: പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ അരങ്ങേറിയ നെഞ്ചുലയ്ക്കുന്ന കാഴ്ച. അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പാഞ്ഞെത്തിയ ആംബുലൻസിൽനിന്ന് ഒരു കുട്ടിയുമായി ജീവനക്കാർ ഓടി. കാഷ്വാലിറ്റിയിലേക്ക് എത്തിയ രോഗിയെ കണ്ടതും നഴ്സ് സുലൈഖ കുഴഞ്ഞുവീണു. വാഹനാപകടത്തിൽ പെട്ടത് സ്വന്തം മകനാണെന്ന് അറിഞ്ഞതോടെയാണ് സുലേഖ കുഴഞ്ഞുവീണത്. ഓടിക്കൂടിയവർ അപ്പോഴാണ് മരിച്ച കുട്ടിയെക്കുറിച്ച് അറിയുന്നതും. ഗ്യാസ് സിലിണ്ടറുകളുമായി വന്നിരുന്ന പിക്കപ്പ് വാൻ സൈക്കിളിലിടിച്ചാണ് സൈക്കിൾ യാത്രികനായ അക്കിക്കാവ് ടി എം ഹൈസ്കൂളിലെ സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ…
•
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്പോള്‍ ഇരുവരുടേയും കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. 2024ല്‍ സംസ്ഥാനത്ത് 76 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയം – 57, എറണാകുളം – 34, തിരുവനന്തപുരം 30 എന്നിങ്ങനെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്…
•
നെടുമ്പാശേരി: അമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസുകാരി ലൈംഗികപീഡനത്തിന് ഇരയായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന്‍റെ അടുത്തബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് പോലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസെടുത്തു. പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടർമാർ ശാരീരിക പീഡനം സംബന്ധിച്ച സൂചനകൾ പോലീസിന് നൽകിയതിനെത്തുടർന്നാണു നടപടി. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകൾ നൽകിയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭർതൃവീട്ടിൽ…
•
കോഴിക്കോട്: മുന്‍പ് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട അനൂസ് റോഷന്‍റെ (21) വീട്ടില്‍ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെയും ഈ ബൈക്കിന്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബൈക്കിന്റെ ഉടമ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലില്ലെന്നാണ് വിവരം. ഇയാളെയും മറ്റുരണ്ടുപേരെയും കൊടുവളളി പോലീസ് ചോദ്യംചെയ്തുവരികയാണ്. അനൂസ് റോഷന്‍ എവിടെയെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe വിദേശത്തുനിന്ന് ഒരുമാസംമുന്‍പ് നാട്ടിലെത്തിയ അനൂസ് റോഷന്റെ…
•
Kalyani Death ആലുവ: നാലരമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവി്ല്‍ കാണാതായ മൂന്നുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മറ്റകുഴി സ്വദേശിയായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്മ സന്ധ്യ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി. ബസ്…
•
എഴുത്തുകാരനും മാധ്യമപ്രവർത്തകനും മുൻ കുവൈത്ത് പ്രവാസിയുമായ പി.കെ ജമാൽ അന്തരിച്ചു. 77 വയസായിരുന്നു. കേരള ഇസ്ലാമിക് ഗ്രൂപ്പ് ( കെ ഐ ജി ) യുടെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിൽ പണ്ഡിത സഭയായ ഇത്തിഹാദുൽ ഉലമ കേരള ജനറൽ സെക്രട്ടറിയുമാണ്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയിൽ ദീർഘകാലം ജോലി ചെയ്തശേഷം 2015ലാണ് നാട്ടിലെത്തിയത്. 1992 മുതൽ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിൽ മലയാളത്തിലെ ഔദ്യോഗിക ഖത്വീബായിരുന്നു. 1977-2002 കാലത്ത് വിവിധ ഘട്ടങ്ങളിൽ കുവൈത്ത് കെഐജി…
•
Norka Police Station തിരുവനന്തപുരം: പ്രവാസികളുടെ പരാതികള്‍ കേള്‍ക്കാനും പരിഹാരത്തിനുമായി നോര്‍ക്ക പോലീസ് സ്റ്റേഷന്‍ വരുന്നു. മലയാളികളുടെ പരാതികള്‍ക്കും വിദേശതൊഴില്‍ തട്ടിപ്പുകളും തടയാന്‍ ലക്ഷ്യമിടുന്ന നോര്‍ക്ക പോലീസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞദിവസം ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്ട്‌സുമായി ചേർന്ന് മനാമയില്‍ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോകകേരള സഭാ സെക്രട്ടേറിയേറ്റില്‍ നോര്‍ക്ക പോലീസ്…
•
Job Fraud Arrest കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ച(28)നെയാണ് കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കല്ലായി സ്വദേശിയായ യുവാവിനോട് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 2023ല്‍ രണ്ട് തവണയായി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ചെയ്തത്. അര്‍ച്ചന വയനാട് വെളളമുണ്ടയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, എസ്‌ഐ സുജിത്ത്, സിപിഒമാരായ…