
Kuwait Weekend Weather: മഴയോ മഞ്ഞോ? കുവൈത്തില്‍ ഈ വാരാന്ത്യത്തിലെ കാലാവസ്ഥ അറിയാം
Kuwait Weekend Weather കുവൈത്ത് സിറ്റി: രാജ്യത്തെ ഈ വാരാന്ത്യത്തിലെ കാലാവസ്ഥയില്‍ മാറ്റം. വാരാന്ത്യത്തിൽ തണുത്ത രാത്രികളും നേരിയ മൂടൽമഞ്ഞും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വാരാന്ത്യത്തിൽ മിതമായതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രാത്രിയിൽ തണുപ്പ് കുറയാനിടയുണ്ട്. ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതിനാല്‍ ചില പ്രദേശങ്ങളിൽ മേഘാവൃതവും ഇടയ്ക്കിടെ ചാറ്റൽമഴയും നേരിയ മൂടൽമഞ്ഞും ഉണ്ടാകാനിടയുണ്ട്. വെള്ളിയാഴ്ച- പകൽ സമയത്ത് മിതമായതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 35 കിമീ വീശിയേക്കും. പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിനും 22 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കടലിൽ 2 മുതൽ 5 അടി വരെ തിരമാലകൾ അനുഭവപ്പെടും. രാത്രി തണുപ്പുള്ളതും ഭാഗികമായി മേഘാവൃതമായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റും മണിക്കൂറിൽ 8 മുതൽ 35 കിമീ വരെ വേഗതയിലും ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞിനും സാധ്യതയുമുണ്ട്. കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസിനും 8 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും തിരമാലകൾ 1 മുതൽ 5 അടി വരെ ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. ശനിയാഴ്ച- കാലാവസ്ഥ പകൽ സമയത്ത് മിതമായി തുടരും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് 8 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശാനിടയുണ്ട്. മേഘങ്ങൾ പ്രത്യക്ഷപ്പെടാം. പരമാവധി താപനില 19 ഡിഗ്രി സെൽഷ്യസിനും 21 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1 അടി മുതൽ 4 അടി വരെ ഉയരത്തിൽ മിതമായ തിരമാലകൾ ഉണ്ടാകും. ശനിയാഴ്ച രാത്രി തണുപ്പായിരിക്കും. 6 മുതൽ 28 കിമീ/മണിക്കൂർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശിയേക്കാം.
Comments (0)