മത്സ്യം, മാംസം, കോഴി എന്നിവ കുറഞ്ഞ നിരക്കിൽ ഇതാ… പെട്ടുപോകല്ലേ.. പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പടെയുള്ള വിലപ്പെട്ട വിവരങ്ങൾ ചോർത്തുന്ന സംഘങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്കും സ്വദേശികൾക്കും മുന്നറിയിപ്പ് നൽകി. അധികൃതർപങ്കുവെച്ച ബോധവൽക്കരണ പോസ്റ്റിൽ, ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ വിലക്ക് നൽകുമെന്ന് പറയപ്പെടുന്ന വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളോ അക്കൗണ്ടുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു, മാത്രമല്ല അവർ നൽകുന്ന ഓഫറുകൾ പണം തട്ടിയെടുക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും അധികൃതർ ഓർമിപ്പിച്ചു.
നേരത്തെ ചില വെബ്സൈറ്റുകൾ അവിശ്വസനീയമായ വിലയ്ക്ക് ഉൽപ്പന്നങ്ങൾ നൽകുമെന്ന് പറഞ്ഞ് പ്രധാനപ്പെട്ട വിവരങ്ങളും മറ്റും തട്ടിപ്പിന് ഉപയോഗപ്പെടുത്തിയെന്നും റിപ്പോർറ്റുകൾ പറയുന്നു .
കുവൈറ്റ് ഫോൺ ലൈനുകൾ വഴി പ്രവർത്തിപ്പിക്കുന്ന 662 വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടന്ന് സൈബർ ക്രൈം വകുപ്പ് മുമ്പ് പ്രഖ്യാപിച്ചു.
വ്യാജ വെബ്സൈറ്റുകൾ നിരീക്ഷിക്കുന്നതിനും മറ്റ് തട്ടിപ്പുകൾ തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുള്ള രാജ്യമാണ് കുവൈത്ത്

മത്സ്യം, മാംസം, കോഴിയെല്ലാം ഇനി കുവൈത്തിൽ തുച്ഛമായ നിരക്കിൽ… പെട്ടുപോകല്ലേ..
•
Leave a Reply