കുവൈറ്റിൽ കുളമ്പുരോഗം 12,800-ലധികം കന്നുകാലികൾക്ക് , 192 എണ്ണത്തിനു ജീവൻനഷ്ടമായി

കുവൈറ്റ് സിറ്റി, മന്ത്രി ഡോ. സുബൈഹ് അൽ മുഖൈസീം പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (പിഎഎഎഫ്ആർഐ) സന്ദർശിച്ചു. കാർഷിക പദ്ധതികളെക്കുറിച്ചും പ്രാദേശിക ഫാമുകളെ ബാധിക്കുന്ന കുളമ്പുരോഗ വ്യാപനത്തിനെതിരായ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. സന്ദർശന വേളയിൽ, കൃഷിയിടങ്ങളിലെ കർശനമായി പാലിക്കേണ്ട നിർദ്ദേശങ്ങളുടെ ആവശ്യകതയും കരാർ നിബന്ധനകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഡോ. ​​അൽ-മുഖൈസീം ഊന്നിപ്പറഞ്ഞു നിലവിലെ കണക്കുകൾ പ്രകാരം സുലൈബിയയിലെ ഫാമുകളിൽ ആകെ 22,673 പശുക്കളാണ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇവയിൽ 12,854 കുളമ്പുരോഗ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ബുധനാഴ്ച വരെ 192 കന്നുകാലികളുടെ മരണവും 2,831 രോഗമുക്തിയും സ്ഥിരീകരിച്ചു. കുവൈറ്റിലെ കാർഷിക മേഖലയിലെ സഹകരണത്തിനും വികസനത്തിനുമുള്ള അവസരങ്ങൾ വിശകലനം ചെയ്യുന്നതിനായി മന്ത്രി കാർഷിക എഞ്ചിനീയേഴ്സ് അസോസിയേഷൻ ചെയർമാൻ അബ്ബാസ് ഹുസൈൻ അബ്ദുൾ റെധയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *