
Kuwait holiday കുവൈത്തിൽ ഇസ്റാഉം മിഅ്റാജും അനുബന്ധിച്ച് ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
Kuwait holiday ഇസ്രാഅ്, മിഅ്‌റാജിനോട് അനുബന്ധിച്ച് ജനുവരി 30 വ്യാഴാഴ്ച എല്ലാ പൊതു വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും അവധി ദിവസമായി പ്രഖാപിച്ചു.
മന്ത്രിസഭാ തീരുമാനമനുസരിച്ച്, യഥാർത്ഥ തീയതിയായ ജനുവരി 27 തിങ്കളാഴ്ചയ്ക്ക് പകരം വ്യാഴാഴ്ചയിലേക്ക് അവധി മാറ്റി. ഇസ്രാഅ്, മിഅ്‌റാജ് ദിനങ്ങൾക്കിടയിൽ പ്രവൃത്തി ദിവസങ്ങൾ വന്നാൽ, എല്ലാ വർഷവും അടുത്ത വ്യാഴാഴ്ചയിലേക്ക് അവധി മാറ്റുന്നതാണ് . തൽഫലമായി, ജനുവരി 30 വ്യാഴാഴ്ച മുതൽ ഫെബ്രുവരി 1 വരെ അവധി നീണ്ടുനിൽക്കും,
ഫെബ്രുവരി 2 ഞായറാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പ്രത്യേക ജോലി ഷെഡ്യൂളുകളുള്ള ഏജൻസികളും സ്ഥാപനങ്ങളും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പൊതുതാൽപ്പര്യത്തെ അടിസ്ഥാനമാക്കിഅവധിദിനങ്ങൾ ക്രമീകറിക്കാൻ സാധിക്കുന്നതാണ്
Comments (0)