Posted By Admin Admin Posted On

Kuwait arrest കർശനപരിശോധനവുമായി ആഭ്യന്തര മന്ത്രാലയം കുവൈത്തിൽ നിരവധി നിയമലംഘർ പിടിയിലായി

ആഭ്യന്തര മന്ത്രാലയം സുലൈബിഖത്തിൽ ഗതാഗത, സുരക്ഷാ കാമ്പയിൻ ആരംഭിച്ചു. 1,754 ഗതാഗത പിഴകൾ നൽകുകയും 32 നിയമലംഘകരെയും പോലീസ് അന്വേഷിക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബഹിന്റെയും നിരവധി ഫീൽഡ് സെക്ടറുകളുടെയും നിർദ്ദേശപ്രകാരമാണ് ഈ കാമ്പയിൻ നടത്തിയതെന്ന് മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി . പൊതു സുരക്ഷഉറപ്പ് വരുത്തുന്നതിനുള്ള ഭാഗമാണ് ഈ കാമ്പയിനുകൾ എന്ന് മന്ത്രാലയം വിശദീകരിച്ചു .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *