
Kuwait Expat Theft: വിശ്വസിച്ചു കൂടെനിന്നു; ഒടുവില്‍ വിവാഹവസ്ത്രങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ് കുവൈത്തിലെ ജീവനക്കാരന്
Kuwait Expat Theft കുവൈത്ത് സിറ്റി: വിവാഹവസ്ത്രങ്ങളും അനുബന്ധവസ്കുക്കളും മോഷ്ടിച്ച് ജീവനക്കാരന്. 16,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന വിവാഹഗൗണ്‍, വിവാഹനിശ്ചയ വസ്ത്രങ്ങള്‍, ക്രിസ്റ്റൽ സെറ്റുകളും അനുബന്ധ വസ്തുക്കളുമാണ് ജീവനക്കാരന് മോഷ്ടിച്ച് കടന്നുകളഞ്ഞത്. 40 കാരനായ കുവൈത്ത് പൗരൻ നൽകിയ പരാതിയെത്തുടർന്ന് മൈദാൻ ഹവല്ലി പോലീസ് സ്റ്റേഷന് അന്വേഷണം ആരംഭിച്ചു. തൻ്റെ സ്വന്തം കടയിലെ ഒരു ജീവനക്കാരൻ വിശ്വാസവഞ്ചന കാണിച്ച് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചതായി പരാതിക്കാരി പറഞ്ഞു. പ്രതിയുമായി ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും ആളെ കിട്ടിയില്ല. ഒറ്റപ്രാവശ്യമാണോ അതോ പലതവണയാണോ ഇവയെല്ലാം മോഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമല്ല. മോഷണവസ്തുക്കളുമായി പ്രതി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടേക്കാമെന്ന് പരാതിക്കാരൻ ആശങ്ക പ്രകടിപ്പിച്ചു. വിശ്വാസലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, സംശയിക്കുന്നയാളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി അന്വേഷണം നടക്കുകയാണ്.
Comments (0)