
Kuwait New Tax Law: പുതിയ നികുതി നിയമം; കുവൈത്ത് ലക്ഷ്യമിടുന്നത് ഹാനികരമായ വസ്തുക്കളെ
Kuwait New Tax Law കുവൈത്ത് സിറ്റി: പുതിയ നികുതി നിയമത്തിലൂടെ കുവൈത്ത് ലക്ഷ്യമിടുന്നത് ഹാനികരമായ വസ്തുക്കളെയെന്ന് ധനകാര്യ മന്ത്രി, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി നോറ അൽ-ഫസ്സം. മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളെ ലക്ഷ്യമിട്ടുകൊണ്ട് ഒരു ടാക്സേഷന്‍ നിയമം തയ്യാറാക്കുകയാണെന്ന് നോറ അല്‍ ഫസ്സം പറഞ്ഞു. മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമായ ചരക്കുകൾ ലക്ഷ്യമിട്ട് തങ്ങളുടെ വകുപ്പ് ഒരു സെലക്ടീവ് ടാക്‌സേഷൻ നിയമം തയ്യാറാക്കുകയാണെന്ന് ധനകാര്യ മന്ത്രി, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി നോറ അൽ-ഫസ്സം പറഞ്ഞു. കുവൈത്തിലെ നികുതി പരിഷ്‌കരണ തലത്തിൽ കോർപ്പറേറ്റ് വരുമാനത്തിന്മേൽ നികുതി ചുമത്തുകയെന്നതാണ് ഉടൻ പ്രതീക്ഷിക്കുന്ന പ്രധാന നടപടികളിലൊന്നെന്ന് അൽ-ഫസ്സം പറഞ്ഞു.നികുതി ആവശ്യങ്ങൾക്കായുള്ള വിവര കൈമാറ്റത്തിനായുള്ള 6/2024 നിയമവും മൾട്ടി-നാഷണൽ എൻ്റിറ്റികൾക്ക് നികുതി ചുമത്തുന്നതിനുള്ള 157/2024 നിയമവും അവർ പ്രത്യേകമായി സൂചിപ്പിച്ചു. ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റില്‍ 2023 നവംബര്‍ 15 നാണ് കുവൈത്ത് ചേര്‍ന്നത്. അതിനുശേഷം, അന്താരാഷ്ട്ര നികുതിവെട്ടിപ്പ് കൈകാര്യം ചെയ്യുന്നതിനും കൂടുതൽ സുതാര്യമായ നികുതി പരിസ്ഥിതി നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
Comments (0)