
അറ്റകുറ്റപ്പണി; കുവൈറ്റിൽ ഇന്ന് നിരവധിയിടങ്ങളിൽ വൈദ്യുതി മുടങ്ങും
കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലുടനീളമുള്ള നിരവധി സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ജനുവരി 18 ന് തുടങ്ങുന്ന അറ്റകുറ്റപ്പണികൾ ജനുവരി 25 വരെ തുടരും. അര്റകുറ്റപ്പണികൾ നടക്കുന്ന പ്രദേശങ്ങലിൽ വൈദ്യുതി മുടങ്ങുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അറ്റകുറ്റപ്പണികൾ ഇന്ന് രാവിലെ 8:00 മണിക്ക് ആരംഭിച്ച് 4 മണിക്കൂർ വരെ നീണ്ടുനിൽക്കും. എന്നാൽ ജോലിയുടെ സാഹചര്യങ്ങളും അനുസരിച്ച് സമയത്തിൽ ദൈർഘ്യമുണ്ടാകും എന്ന് അധികൃതർ പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ് എക്സിലാണ് ഇത് സംബന്ധിച്ച വിവരം അധികൃതർ അറിയിച്ചത്.
പ്രധാനമായും, അറ്റകുറ്റപ്പണി നടക്കുന്ന പ്രദേശങ്ങളെക്കുറിച്ചും വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുള്ള സമയങ്ങളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾക്കായി അറ്റകുറ്റപ്പണി ഷെഡ്യൂൾ അവലോകനം ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Comments (0)