
Maintenance in Kuwait Road: യാത്രക്കാരേ… ശ്രദ്ധിക്കുക; കുവൈത്തിലെ പ്രധാന റോഡില്‍ അറ്റകുറ്റപ്പണികൾ ആരംഭിച്ചു
Maintenance in Kuwait Road കുവൈത്ത് സിറ്റി: രാജ്യത്തെ നാലാമത്തെ റിങ് റോഡില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. റോഡ് ശൃംഖല മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ കരാറുകളുടെ ഭാഗമായി നാലാം റിങ് റോഡിൽ വിപുലമായ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ വ്യാഴാഴ്ച അറിയിച്ചു. രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന റോഡ് അറ്റകുറ്റപ്പണികൾക്കായി മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ഗുണനിലവാരത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുകയാണ്. ആവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ടീമുകൾ പ്രദേശം നന്നായി പരിശോധിച്ചതായി ഡോ. അൽ-മഷാൻ പറഞ്ഞു. കാര്യക്ഷമമായ പുരോഗതി ഉറപ്പാക്കാൻ മന്ത്രാലയത്തിൻ്റെ ടീമുകൾ മുഴുവൻ പ്രക്രിയയുടെയും മേൽനോട്ടം വഹിക്കും.
Comments (0)