
Weather Conditions in Kuwait: റമദാന്റെ തുടക്കത്തില്‍ കുവൈത്തിലെ കാലാവസ്ഥ എങ്ങനെ? വിദഗ്ധന്‍ പറയുന്നു…
Weather Conditions in Kuwait കുവൈത്ത് സിറ്റി: റമദാന് മാസത്തിന്റെ തുടക്കത്തില്‍ കുവൈത്തില്‍ രാത്രിയില്‍ കാലാവസ്ഥയില്‍ മാറ്റം. രാത്രിയില്‍ തണുത്ത കാലാവസ്ഥയും പകല്‍ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകന് ഇസ റമദാന് പറഞ്ഞു. തണുത്ത കാലാവസ്ഥ രാത്രിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. റമദാൻ പകുതിക്ക് മുന്‍പ് രാത്രിയും പകലും കാലാവസ്ഥ മിതമായിരിക്കും, താപനില ഉയരാൻ തുടങ്ങും, എന്നാൽ 30 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും, അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും വ്യാഴാഴ്ച മേഘാവൃതവും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് റമദാൻ പ്രവചിച്ചു. വാരാന്ത്യത്തിൽ താപനില ഉയർന്നതും ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)