കുവൈത്തിലെ പ്രധാന റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുടനീളമുള്ള ഹൈവേകളുടെയും ഇന്‍റേണൽ റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായുള്ള പുതിയ കരാറുകളുടെ ഭാഗമായി അൽ – അബ്ദാലി റോഡിൽ സമഗ്രമായ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ആറ് ഗവർണറേറ്റുകളും ഉൾക്കൊള്ളുന്ന 18 പ്രധാന ടെൻഡറുകളിൽ ഒന്നാണിതെന്ന് പൊതുമരാമത്ത് മന്ത്രി ഡോ നൂറ അൽ മഷാൻ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര എഞ്ചിനീയറിങ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി റോഡ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ നിലവാരം വർധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സമഗ്രവും ആനുകാലികവുമായ അറ്റകുറ്റപ്പണികൾ അടിസ്ഥാന സൗകര്യങ്ങളുടെ ആയുസ് വർധിപ്പിക്കുന്നതിനും പൂർണമായ പുനർനിർമാണത്തിനുള്ള ഭാവി ആവശ്യകത കുറയ്ക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഒടുവിൽ ദീർഘകാല ചെലവുകൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് അവർ ഊന്നിപ്പറഞ്ഞു. ഈ സാഹചര്യത്തിൽ, സാങ്കേതിക സംഘങ്ങൾ ഒരു പുതിയ അസ്ഫാൽറ്റ് പാളി (ടൈപ്പ് 3) സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അൽ – അബ്ദാലി റോഡ് പദ്ധതിയുടെ സൂപ്പർവൈസർ എഞ്ചിനീയർ ഈദ് അൽ-റഷീദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *