
Vehicle Crash in Kuwait: കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേര്‍ക്ക് പരിക്കേറ്റു
Vehicle Crash in Kuwait കുവൈത്ത് സിറ്റി: വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരു മരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അല്‍- സാല്‍മി റോഡില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. അഗ്നിശമനസേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി അപകടദൃശ്യം പിന്നീട് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Comments (0)