Posted By ashly Posted On

Rejected Suitor Assaults Woman: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കുവൈത്തില്‍ പ്രവാസി യുവതിയെ ആക്രമിച്ചു; സമ്മാനമായി നൽകിയ മൊബൈൽ ഫോൺ മോഷ്ടിച്ചു

Rejected Suitor Assaults Woman കുവൈത്ത് സിറ്റി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ (40) ആക്രമിച്ചു. സമ്മാനമായി നല്‍കിയ മൊബൈല്‍ ഫോണും യുവാവ് മോഷ്ടിച്ചു. സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്യാൻ ഹവല്ലി പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടു. ആക്രമിച്ചതിന് പരാതിയോടൊപ്പം യുവതി മെഡിക്കൽ റിപ്പോർട്ട് തെളിവായി നൽകി. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആക്രമിച്ചയാൾ തന്നോട് മുന്‍പ് വിവാഹാഭ്യർഥന നടത്തിയിരുന്നെങ്കിലും നിരസിച്ചതായി യുവതി പറഞ്ഞു. ഇതേ തുടർന്ന്, ഇയാൾ യുവതിയെ ആക്രമിക്കുകയും സമ്മാനമായി നൽകിയ മൊബൈൽ ഫോൺ തിരികെ വാങ്ങുകയും ചെയ്തു. ഹവല്ലി മേഖലയിലാണ് സംഭവം നടന്നത്. ആക്രമണത്തിന് ദൃക്‌സാക്ഷികളുണ്ടെന്ന് യുവതി പറഞ്ഞു. യുവതിയുടെ മുഖത്തും കഴുത്തിലും വലത് തുടയിലും ചതവുകളും ഉരച്ചിലുകളും ഉണ്ടായിട്ടുണ്ടെങ്കിലും ഒടിവുകളൊന്നുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് സൂചിപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *