Posted By shehina Posted On

പുതിയ രൂപത്തിലും ഭാവത്തിലും സഹേൽ ആപ്പ്

സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ഞൊടിയിടൽ ലഭ്യമാകുന്നതിന് വേണ്ടി തയ്യാറാക്കിയിരുന്ന ഡിജിറ്റൽ പതിപ്പാണ് സഹേൽ ആപ്പ്. നിലവിൽ കുറച്ച് കൂടി ഉപഭോക്ത‍ൃ സൗഹൃദ പ്ലാറ്റ്ഫോമാക്കി മാറ്റിയെന്ന് “സഹേൽ” ന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസിം അബ്ബാസ്, ആപ്ലിക്കേഷനിലേക്കുള്ള ഒരു പുതിയ അപ്‌ഡേറ്റ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. അറബി, ഇംഗ്ലീഷ് എന്നീ ഭഷകളെ പിന്തുണയ്ക്കുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് എളുപ്പം വർദ്ധിപ്പിക്കുന്നതിനും സേവനങ്ങളിലേക്കുള്ള ആക്‌സസ് വേഗത്തിലാത്തിയിട്ടുള്ളതെന്ന് കാസിം ഊന്നിപ്പറഞ്ഞു.

പുതിയ ഇൻ്റർഫേസ്

ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും സുഗമവുമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ലോഗിൻ ഇന്റർഫേസ് പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു.

ഡാറ്റ കാലവധി തീരുന്നതിന് മുന്നേയുള്ള അറിയിപ്പുകൾ

“ഡാറ്റ” മെനുവിൽ സ്‌ക്രീനിന്റെ മുകളിൽ ഒരു പ്രത്യേക അലേർട്ട് ബോക്‌സ് ചേർത്തിട്ടുണ്ട്, ഇത് മറ്റ് മെനുകളിൽ തിരയേണ്ട ആവശ്യമില്ലാതെ തന്നെ ഏറ്റവും പുതിയ ഡാറ്റ ഉടനടി നേരിട്ട് കാണാൻ ഉപയോക്താക്കൽക്ക് സാധിക്കും.

വ്യത്യസ്ത നിറങ്ങളിലുള്ള അലേർട്ടുകൾ

പുതിയ അപ്‌ഡേറ്റ് ആപ്ലിക്കേഷനിലെ അറിയിപ്പുകൾ ഇപ്പോൾ സ്‌ക്രീനിന്റെ അടിയിൽ ഒരു പ്രത്യേക പേജ് നൽകിയിട്ടുണ്ട്. അറിയിപ്പുകളെ അവയുടെ പ്രാധാന്യത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത നിറങ്ങളാൽ വേർതിരിച്ചിരിക്കുന്നു, ഇത് പ്രധാനപ്പെട്ട വികസനങ്ങളും സേവനങ്ങളും തിരിച്ചറിയുന്നത് എളുപ്പമാക്കും.

സർക്കാർ ഏജൻസികളുടെ കോൺടാക്റ്റ് വിവരങ്ങൾ

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ ഏജൻസികളുടെ കോൺടാക്റ്റ് വിവരങ്ങളിലേക്ക് നേരിട്ട് ആക്‌സസ് നൽകുന്നുണ്ട്. വിവിധ ഏജൻസികളിലെ സേവനങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനും നേരിട്ടുള്ള ആശയവിനിമയത്തിനുമായി ഈ ഫീച്ചർ മെനുവിൽ ചേർത്തിട്ടുണ്ട്.

ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷം അക്കൗണ്ട് പ്രൊട്ടക്ട് ചെയ്യുന്നതിൻ്റെ ആവശ്യകതയുടെ പ്രാധാന്യം കാസിം ഊന്നിപ്പറഞ്ഞു. സെറ്റിം​ഗ്സ് > പ്രൊട്ടക്ഷൻ ഓപ്ഷനുകൾ > ആക്ടിവേറ്റ് പ്രൊട്ടക്ഷൻ എന്നീ ഘ‌ട്ടങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഇത് ചെയ്യാൻ കഴിയും. ഇത് ഡാറ്റ സുരക്ഷയും അക്കൗണ്ട് സുരക്ഷയും ഉറപ്പാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *