Posted By ashly Posted On

Guidelines Ministry of Interior Kuwait: കുവൈത്തിലെ ആഭ്യന്തരമന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം

Guidelines Ministry of Interior Kuwait കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് കർശനമായ മീഡിയ, സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജീവനക്കാര്‍ മാധ്യമസ്ഥാപനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും അവരുടെ ചിത്രങ്ങളും വ്യക്തിഗതവിവരങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിടുന്നതിനും വിലക്കേര്‍പ്പെടുത്തി. ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കി. സംഭവങ്ങളോ ഔദ്യോഗിക ചുമതലകളുമായോ ബന്ധപ്പെട്ട സെൻസിറ്റീവ് വിവരങ്ങളോ രേഖകളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻ്റ് മീഡിയയുടെ മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും മീഡിയ ഔട്ട്‌ലെറ്റുകളിലോ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലോ പ്രസ്താവനകളോ അഭിമുഖങ്ങളോ നൽകാനും പാടില്ലെന്ന് നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *