Posted By ashly Posted On

സൈബര്‍ തട്ടിപ്പും ആള്‍മാറാട്ടവും; കുവൈത്തില്‍ പ്രവാസിക്ക് 10 വര്‍ഷം തടവും പിഴയും

Syrian Jailed in Kuwait കുവൈത്ത് സിറ്റി: സൈബര്‍ തട്ടിപ്പും ആള്‍മാറാട്ടവും നടത്തിയ പ്രവാസിക്ക് 10 വര്‍ഷം തടവും പിഴയും വിധിച്ച് കുവൈത്ത് കാസേഷന്‍ കോടതി. തടവുശിക്ഷയ്ക്ക് പുറമെ, പ്രതിയായ സിറിയന്‍ പൗരന് 20,000 ദിനാര്‍ പിഴയും കോടതി വിധിച്ചു. സർക്കാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനും ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ജീവനക്കാരനെ ആൾമാറാട്ടം നടത്തിയതിനും ഒരു സ്ത്രീ പൗരയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് നിയമവിരുദ്ധമായി 15,000 ദിനാർ തട്ടിയെടുത്തതിനുമാണ് ശിക്ഷ വിധിച്ചത്. പ്രതികൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർക്കാർ വെബ്‌സൈറ്റിൽ ഹാക്ക് ചെയ്യുകയും ഉപഭോക്തൃ സംരക്ഷണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ഇത് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വാട്‌സ്ആപ്പിലൂടെ വാണിജ്യമന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നെന്ന് പറഞ്ഞ് പ്രതി പൗരനെ ബന്ധപ്പെടുകയും തുടർന്ന് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *