•
കുവൈത്ത് സിറ്റി: പെര്‍ഫ്യൂമിന് ദൈവനിന്ദയ്ക്കെതിരായ നാമങ്ങള്‍ ഉപയോഗിച്ച വില്‍പ്പനക്കാര്‍ക്കെതിരെ നടപടിയുമായി കുവൈത്ത്. ഇസ്ലാമിക മൂല്യങ്ങളെ ലംഘിക്കുന്നതും ദൈവികതയ്‌ക്കെതിരായ കുറ്റകൃത്യവുമാണെന്ന് കരുതുന്ന പേരുകളുള്ള സുഗന്ധദ്രവ്യങ്ങളാണ് വില്‍പ്പന നടത്തിയത്. ഇതേതുടര്‍ന്ന്, ഹവല്ലി, ജഹ്‌റ ഗവർണറേറ്റുകളിൽ പ്രവർത്തിക്കുന്ന ഒരു കട വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ അടിയന്തര സംഘങ്ങൾ അടപ്പിച്ചു. അധികാരികൾ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. ഉത്തരവാദികളായ വ്യക്തികളെ കൂടുതൽ അന്വേഷണത്തിനായി കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്തു.