•
കുവൈത്ത് സിറ്റി: രാജ്യത്ത് അല്‍ – കന്ന സീസണിന്റെ അവസാനഘട്ടം നാളെ (ഞായറാഴ്ച, മെയ് 25) പൂര്‍ത്തിയാകാനിരിക്കെ പുതിയ സീസണ് വരുന്നു. ഞായറാഴ്ച അല്‍ – ബാറ്റിന് സീസണ് ആരംഭിക്കുമെന്ന് അല്‍ – അജാരി സയന്റിഫിക് സെന്റര്‍ പ്രഖ്യാപിച്ചു. ഈ സീസണൽ ഘട്ടം 13 ദിവസം നീണ്ടുനിൽക്കും. ചില ദിവസങ്ങളിൽ ചെറിയ നിഴലുകൾ, സൂര്യരശ്മികൾ ഭൂമിയുടെ ഉപരിതലത്തിന് ഏതാണ്ട് ലംബമായി നിൽക്കുന്നത് എന്നിവയുൾപ്പെടെയുള്ള വ്യത്യസ്തമായ കാലാവസ്ഥാ സവിശേഷതകൾ കൊണ്ട് ഈ സീസണ് ശ്രദ്ധേയമായിരിക്കും. ശക്തമായ വടക്കുപടിഞ്ഞാറൻ…
•
കുവൈത്ത് സിറ്റി: രാജ്യത്ത് മോട്ടോര്‍ സൈക്കിളുകള്‍ ഓടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെ എല്ലാ റോഡുകളിലും ഡെലിവറി മോട്ടോർസൈക്കിളുകളുടെ പ്രവർത്തനം രാജ്യവ്യാപകമായി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഈ നിയന്ത്രണം എല്ലാ ദിവസവും രാവിലെ 11നും വൈകുന്നേരം 4നും ഇടയിൽ നടപ്പിലാക്കും. പൊതു പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, നിരോധനം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
•
കുവൈത്ത് സിറ്റി: പാകിസ്ഥാനില്‍ നിന്ന് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാര്‍ എത്തുന്നു. പാകിസ്ഥാനില്‍ നിന്ന് 1,200 നഴ്സുമാരാണ് കുവൈത്തിലെത്തുന്നത്. ഇവരിൽ 125 പേരുടെ ആദ്യ ബാച്ച് ഉടൻ തന്നെ എത്തിച്ചേരും. കുവൈത്തിലെ പുതിയ പാക് സ്ഥാനപതി ഡോ. മുസാഫർ ഇഖ്ബാലിനെ ഉദ്ധരിച്ച് അൽ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആദ്യ ബാച്ച് കഴിഞ്ഞ ആഴ്ച എത്തേണ്ടതായിരുന്നു. എന്നാൽ, ഇവരുടെ താമസസൗകര്യം ഒരുക്കുന്നതിലുണ്ടായ പ്രശ്നങ്ങളാണ് എത്താന്‍ വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിന് പ്രത്യേകസംഘം പ്രവർത്തിച്ചുവരികയാണ്.…
•
കുവൈത്ത് സിറ്റി: ക്വാട്ടയ്ക്ക് മുകളിലുള്ള നിയമനങ്ങള്‍ക്ക് ഇനി സാലറി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അംഗീകൃത ആവശ്യകതകൾക്കപ്പുറം തൊഴിൽ ശക്തി വർദ്ധിപ്പിക്കാൻ അഭ്യർത്ഥിക്കുമ്പോൾ ബിസിനസ്സ് ഉടമകൾ പ്രാദേശിക ബാങ്കുകളിൽ ശമ്പള കൈമാറ്റത്തിന്റെ തെളിവ് സമർപ്പിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ മർസൂഖ് അൽ-ഒതൈബി ഒരു അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ പുറപ്പെടുവിച്ചു. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും കമ്പനി രേഖകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന തൊഴിലാളികൾക്ക് ശമ്പളവും മറ്റ് അവകാശങ്ങളും നൽകുന്നതിലെ കാലതാമസം തടയുന്നതിനുമാണ് ഈ നിർദേശമെന്ന് വൃത്തങ്ങൾ അറിയിച്ചു.…
•
കുവൈത്ത് സിറ്റി: അല്‍ – ഗൗസ് സ്ട്രീറ്റിലെ റോഡ് വഴിതിരിച്ചുവിടല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തുറക്കും. ജാബർ അൽ-അലിക്കും അൽ-എഗൈലയ്ക്കും ഇടയിലാണ് അൽ-ഗൗസ് സ്ട്രീറ്റിലെ റോഡ്. പൊതു ഗതാഗത വകുപ്പുമായി സഹകരിച്ച്, അൽ-ഗൗസ് സ്ട്രീറ്റിൽ പുതിയ റോഡ് വഴിതിരിച്ചുവിടൽ നടപ്പിലാക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് (PART) പ്രഖ്യാപിച്ചു വെള്ളിയാഴ്ച പുലർച്ചെ പ്രാബല്യത്തിൽ വരും. ഔദ്യോഗിക പ്രസ്താവന പ്രകാരം, ജാബർ അൽ-അലിക്കും അൽ-എഗൈലയ്ക്കും ഇടയിലുള്ള അൽ-ഗൗസ് സ്ട്രീറ്റിന്റെ ഭാഗത്തെ, പ്രത്യേകിച്ച് സെവൻത് റിങ്…
•
കൊച്ചി കുവൈത്ത് ഗള്‍ഫ് ബാങ്കിന്റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി. ബാങ്ക് വായ്പയെടുത്ത് വൻതുക തിരിച്ചടയ്ക്കാതെ രാജ്യം വിട്ടവരിൽ നിന്നു പണം തിരികെ പിടിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കളമശേരി, കുമരകം, ഞാറയ്ക്കൽ, മൂവാറ്റുപുഴ, കോടനാട്, പുത്തൻകുരിശ്, കാലടി, വരാപ്പുഴ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ ക്രൈം ബ്രാഞ്ചിനു കൈമാറാൻ ഡിജിപിക്കു നിർദേശം നൽകണമെന്ന് കുവൈത്ത് ഗള്‍ഫ് ബാങ്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് ഇക്കാര്യം അറിയിച്ചത്. തുടർ നിർദേശത്തിന്റെ…
•
കുവൈത്ത് സിറ്റി: മെസില ബീച്ചിൽ ഒരാള്‍ മുങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഉടന്‍തന്നെ സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീമുകൾ രക്ഷാപ്രവർത്തനം നടത്തി. അടിയന്തര സേവന സംഘങ്ങള്‍ ദ്രുത ഇടപെടൽ ഉണ്ടായിട്ടും ഒരാളുടെ ജീവന് നഷ്ടമായി. അന്വേഷണങ്ങളും നടപടിക്രമങ്ങളും തുടരുന്നതിനായി അധികൃതർ പ്രദേശം ഏറ്റെടുത്തു.
•
കുവൈത്ത് സിറ്റി: ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. ഹവല്ലി, സാൽമിയ സെൻട്രൽ ഫയർ ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. ടീമുകൾ ഉടനടി പ്രതികരിക്കുകയും തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. പരിക്കേറ്റയാളെ വൈദ്യസഹായത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ബുധനാഴ്ച ഉച്ചയ്ക്ക് ഫഹാഹീലിലെ ഒരു ഷോപ്പിങ് മാളിൽ ഉണ്ടായ വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഫഹാഹീലിലെയും അഹ്മദിയിലെയും അഗ്നിശമന സേനാംഗങ്ങൾ വാതക ചോർച്ച…
•
കുവൈത്ത് സിറ്റി: വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കുവൈത്തിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ രാത്രിയിൽ താപനില കൂടുതൽ ചൂടായിരിക്കുമെന്നും വികസനം സാധ്യമല്ലാത്ത പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ദൃശ്യപരത കുറയ്ക്കുമെന്നും വകുപ്പ് ആക്ടിങ് ഡയറക്ടർ ധീരാർ അൽ – അലി പറഞ്ഞു. ഇന്ത്യൻ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് കുവൈത്ത്. ഇത് മേഖലയിൽ ചൂട് മുകളിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ മിക്ക പ്രദേശങ്ങളിലും രേഖപ്പെടുത്തിയ താപനില കുറഞ്ഞത് 33 ഡിഗ്രിക്കും പരമാവധി 48…
•
കുവൈത്ത് സിറ്റി: മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ കടയിലെത്തിയ വയോധികന് നഷ്ടമായത് ലക്ഷങ്ങള്‍. അഞ്ച് ദിനാറിന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനായാണ് വയോധികനെത്തിയത്. എന്നാല്‍, കടയിലെ ജീവനക്കാരന്റെ കയ്യിൽ ബാങ്ക് കാർഡും പിൻ നമ്പറും നൽകിയ പ്രവാസി വയോധികന് ബാങ്ക് അകൗണ്ടിൽ നിന്ന് 10,200 ദിനാർ നഷ്ടമായി. കഴിഞ്ഞ തിങ്കളാഴ്ച ജഹറയിലാണ് സംഭവം. പണം മുഴുവന്‍ കയ്യിൽ ഇല്ലാത്തത്തിനാലും കാർഡ് വഴി പെയ്മെന്റ് നടത്തുന്നതിൽ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതിനാലുമാണ് എടിഎം കാർഡും പിൻ നമ്പറും…