•
കുവൈത്ത് സിറ്റി: ഉയർന്ന വൈദ്യുത ലോഡും വിവിധ യൂണിറ്റുകളിലെ അറ്റകുറ്റപ്പണികളും കാരണം കുവൈത്തിലെ ചിലയിടങ്ങളില്‍ വൈദ്യുതി തടസപ്പെടും. ചില കാർഷിക, വ്യാവസായിക, പാർപ്പിട മേഖലകളിലെ വൈദ്യുതി താത്കാലികമായി വിച്ഛേദിക്കേണ്ടിവരുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. വേനൽക്കാലത്ത് പൂർണമായ പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണ് അറ്റകുറ്റപ്പണികൾ. രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാൻ ഈ പവർകട്ടുകൾ ആവശ്യമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. രാജ്യത്തെ വ്യാവസായിക പാർപ്പിട മേഖലകളിൽ ഇന്ന് മൂന്ന് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും. ജലീബ്…