•
കുവൈത്ത് സിറ്റി: ഫോർത്ത് റിങ് റോഡിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. ഹൈവേകളുടെയും പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി നിരവധി പുതിയ കരാറുകൾ ഉൾപ്പെടുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് അറ്റകുറ്റപ്പണികള്‍. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ-മഷാൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആറ് ഗവർണറേറ്റുകളും ഉൾപ്പെടുന്ന രാജ്യത്തെ വിവിധ പ്രദേശങ്ങളിലുടനീളമുള്ള റോഡുകളുടെ സമഗ്രമായ അറ്റകുറ്റപ്പണികൾ ഉൾപ്പെടുന്ന 18 പ്രധാന പദ്ധതികളിൽ ഒന്നാണിതെന്ന് ഞായറാഴ്ച നടത്തിയ പത്രക്കുറിപ്പിൽ അൽ-മഷാൻ പറഞ്ഞു. റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും മികച്ച അന്താരാഷ്ട്ര സ്പെസിഫിക്കേഷനുകൾക്ക്…